Friday, April 28, 2006

എങ്കില്‍പ്പിന്നെ...

നമുക്ക് കുറച്ച് കായികവാര്‍ത്തകള്‍ വായിക്കാം...


കടപ്പാട്: മനോരമ ഓണ്‍ലൈന്‍ എഡിഷന്‍

ലേ ഔട്ട് മാറ്റി, പുതിയ ഉടുപ്പൊക്കെ ഇടീച്ച് കുട്ടപ്പനാക്കി നിര്‍ത്തിയിരിക്കുകയാണെങ്കിലും മനോരമക്കുട്ടന് ഇടയ്ക്കെല്ലാം പനിയും തുമ്മലും ജലദോഷവും. നവ്യാ നായരില്‍ ക്ലിക്കിയാല്‍ ഇന്ദ്രന്‍സില്‍ പോയി ലാന്റു ചെയ്യുന്ന വെറും ജലദോഷം ഒരു ഫ്ലൂവായി കായികത്തില്‍ ഞെക്കിയാല്‍ ദേശീയത്തില്‍ പോയി നില്‍ക്കുന്ന നിലവരെയായി.

എന്തായാലും ഡെസ്‌പരേഷന്‍ എന്ന വാക്കിന്റെ ഉദാഹരണം കാണണമെങ്കില്‍ ഈ ദിവസങ്ങളിലെ മനോരമ വായിച്ചാല്‍ മതി. ഉമ്മന്‍ ചാണ്ടിസാറിനെ കരകയറ്റാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്-ഒളിഞ്ഞും തെളിഞ്ഞും. പാവങ്ങള്‍..... ആ പിഞ്ചുമനസ്സിന് അവസാനം വേദന മാത്രം കൊടുക്കുമോ നമ്മള്‍?

Saturday, April 15, 2006

ഞാനപ്പാ

ഇനി ഞാനായിട്ടെന്തിന്...



ദേവേട്ടനിട്ടു... മൊഴിയണ്ണനിട്ടു...
സാക്ഷിയണ്ണനിടാന്‍ പറഞ്ഞു

ദേ ഞാന്‍... കൌ സോപ്പും തേച്ച്‌പിടിപ്പിച്ച്...വെളുക്കാന്‍ വേണ്ടി

Thursday, April 13, 2006

എന്റെ സൌന്ദര്യത്തിന്റെ രഹസ്യം



ശരീരസുഗന്ധത്തിന്റേയും

Saturday, April 08, 2006

ഭ്രാന്തിപ്പശു.

പക്ഷിപ്പനി... ഭ്രാന്തിപ്പശു...... ഏതിനുണ്ട്, ഏതിനില്ല എന്ന കണ്‍ഫ്യൂഷന്‍.

പക്ഷിപ്പനിയേപ്പറ്റി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഭ്രാന്തിപ്പശുവിനെപ്പറ്റിയും. പശുവിന് mad cow disease ഉണ്ടോ ഇല്ലയോ എന്നറിയാന്‍ വളരെ എളുപ്പമുള്ള ഒരു ടെസ്റ്റ് അമേരിക്കയില്‍ മൂന്നുകൊല്ലം മുന്‍പ് തന്നെ കണ്ടുപിടിച്ചിരുന്നു.

പശുവിന് mad cow disease ഇല്ലെങ്കില്‍ അതിങ്ങിനെ കരയും...ധൈര്യമായിട്ടടിക്കാം ബീഫ് ഫ്രൈ

(നല്ല പശു അമറുന്നതെങ്ങിനെയെന്ന് ഇവിടെയുണ്ടായിരുന്നു. ഇപ്പോള്‍ ഇല്ല. പശു പുല്ലു തിന്നാന്‍ പോയി. താഴെ നോക്കിയാലും)
ഇനി പാവത്തിന് mad cow disease ഉണ്ടെങ്കിലോ.......:

(പാവം പശുവിന് ഭ്രാന്തിപ്പശു രോഗമായിരുന്നു..... എന്തുചെയ്യാം. അത് നിര്യാതയായി. താഴെ നോക്കിയാലും)

മിക്കവാറും മത്തിവറുത്തത് തന്നെയായിരിക്കും ഉത്തമം.

കടപ്പാട്: മൂന്നുകൊല്ലം മുന്‍പ് കിട്ടിയ ഒരു ഫയല്‍. ഈയിടെ പിന്നേം കിട്ടി, ദോ ഇവിടെനിന്ന്: www.csus.edu/indiv/k/kuhlej/
fall00/mgmt135/madcow.doc

പശു അമറുന്നത് കേള്‍ക്കാന്‍ കഴിയാത്ത സാധുജനങ്ങളേ സോറി. പശുഅമറല്‍ ടെക്നോളജി എനിക്ക് മാനഹാനിയും മറ്റുപല ഹാനിയും തരികയും അത് നിലാവത്തെ കോഴി നിലാവത്തുതന്നെയാണോ എന്നുള്ള തരം ആശങ്കകള്‍ ഉണ്ടാക്കുകയും എന്റെ പേജ് വസന്തപിടിച്ച കോഴിയേപ്പോലെ പലപ്പോഴും തൂങ്ങുകയും ചെയ്യുന്നതിനാല്‍...

.......പശുവിന്റെ വായ ഞാന്‍ വാഴനൂലുകൊണ്ട് കെട്ടിവെച്ചു.

Friday, April 07, 2006

ഗതികേട്

ഇന്നത്തെ ദീപിക ഓണ്‍‌ലൈനിലെ മുഖപ്രസംഗങ്ങള്‍


ആദ്യത്തെ മുഖപ്രസംഗം: “ദീപികയില്‍ സംഭവിച്ചതെന്ത്...”
രണ്ടാമന്‍ ഒരു ഉപദേശമാണ് “ഗ്രൂപ്പുപോരും തമ്മിലടിയും ഇനി കോണ്‍ഗ്രസ്സില്‍ വേണ്ട”

ഞാനോലിചിക്കുകയായിരുന്നു.........

ശരിക്കും ദീപികയില്‍ ഇന്നെന്താ സംഭവിച്ചത്........?

സംശയമെന്ത്? ഗ്രൂപ്പുപോരും പോരാത്തതിന് തമ്മിലടിയും........... പാവങ്ങള്‍ !

Wednesday, April 05, 2006

സക്കൂറാ.........സക്കൂറാ

കോണിക്കാ............ കോണിക്കാ




ചെറിച്ചെടികള്‍ പൂക്കുമ്പോള്‍ ജപ്പാന്‍‌കാര്‍ അതിനടയില്‍
ഒരു നീല ഷീറ്റ് വിരിച്ച് കൂട്ടമായിട്ടിരുന്ന് വെള്ളമടിക്കും.
പറന്നുവീഴുന്ന പൂവിതളുകളെ ബിയര്‍ ഗ്ലാസ്സിന്നകത്താക്കി
ഹായ് ഹോയ് എന്നൊക്കെ വിളിച്ചുകൂവി വലിച്ചുകുടിക്കും
അവരതിനെ ഹനാമി എന്നു വിളിക്കും..